ഇളയ മകന്റെ അസുഖം ഭേദമാകാന്‍ 13കാരിയായ മകളെ നരബലി നല്‍കി; മാതാവടക്കം മൂന്ന് പേര്‍ പിടിയില്‍

മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് മകളെ കഴുത്ത് ഞെരിച്ചുകൊന്ന് ബലി നല്‍കിയത്

Update: 2026-04-02 08:06 GMT
Editor : ലിസി. പി | By : Web Desk

ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ പതിമൂന്ന് വയസുകാരിയെ നരബലി നല്‍കിയ മാതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇളയ മകന്റെ അസുഖം ഭേദമാക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ബലി നൽകിയതെന്ന് 35കാരിയായ മൊഴി നൽകി.മകന്റെ മാനസിക , ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ മന്ത്രവാദിനിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ബലി. 

മാര്‍ച്ച് 24 നാണ് കുസുംഭ ഗ്രാമത്തിലാണ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദി  ശാന്തി ദേവി(55),വയസ്സുള്ള ഭീം റാം (40) എന്നിവരാണ് അറസ്റ്റിലായത്.

Advertising
Advertising

മകന്‍റെ ചികിത്സക്കായി രശ്മി ദേവി പതിവായി മന്ത്രവാദിയുടെ അടുത്തെത്താറുണ്ടെന്ന് പൊലീസ് പറയുന്നു. "മകന്റെ എല്ലാ രോഗങ്ങളും ഭേദമാകാൻ കന്യകയായ ഒരു പെൺകുട്ടിയെ ബലി നൽകണമെന്ന് മന്ത്രവാദി അമ്മയോട് പറഞ്ഞു. ഇതുപ്രകാരം മാര്‍ച്ച് 24ന് ഗ്രാമത്തിലുള്ളവര്‍ രാമനവമി ഘോഷയാത്ര ആഘോഷങ്ങളിൽ തിരക്കിലായിരുന്നപ്പോൾ, ശാന്തി ദേവിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  അമ്മയും ഭീം റാമും ചേർന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മന്ത്രവാദി  മരക്കമ്പി കയറ്റിയതായും,  രക്തം ശേഖരിക്കാൻ ഭീം റാം അവളുടെ തലയിൽ അടിച്ചു മുറിവുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.

തുടർന്ന് മൂവരും ചേർന്ന് അവളുടെ മൃതദേഹം പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് ആരോപിച്ച് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.  ഭാര്യയുടെ സഹോദരിയെയും മറ്റൊരാളെയും കൊലപ്പെടുത്തിയ കേസിലും പിടിയിലായ ഭീം റാം  ആരോപണം നേരിടുന്നുണ്ടെന്നും പൊലീസ് പറയുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News