അധികാരമില്ലാത്ത അരനൂറ്റാണ്ട്; ബംഗാളിലെ കോൺഗ്രസിന്റെ തകർച്ചയുടെ പിന്നിലെ കാരണങ്ങൾ ഇവയാണ്

1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ബാനർജി, കോൺഗ്രസിന്റെ അടിത്തറ പൂർണമായും തകർത്തു. ഇടതുപക്ഷത്തെ നേരിടാൻ ശേഷിയുള്ള ഏക ശക്തിയായി മമത വളർന്നതോടെ കോൺഗ്രസ് ബംഗാളിൽ അപ്രസക്തമായി എന്നു തന്നെ പറയാം

Update: 2026-04-02 07:01 GMT

കൊൽക്കത്ത: അടിയന്തരാവസ്ഥ കാലം വരെ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു ബംഗാൾ. അടിയന്തരാവസ്ഥക്ക് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പകുതിയോളം വോട്ട് ഷെയറും 200 സീറ്റും നേടി അധികാരത്തിൽ വന്ന കോൺഗ്രസ് പിന്നിങ്ങോട്ട് ബംഗാളിൽ അധികാരത്തിലെത്തിയില്ല. അടിയന്തരാവസ്ഥ വിരുദ്ധ കാറ്റിൽ ഇടതുപക്ഷം അധികാരത്തിലെത്തി. മൂന്ന് പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അറുവരുത്തി പിന്നീട് അധികാരത്തിൽ വന്നത് ടിഎംസിയാണ്. അപ്പോഴും തിരിച്ചുവരവിന്റെ സൂചനകൾ പോലും കോൺഗ്രസ് ബംഗാളിൽ കാണിച്ചില്ല. ഇപ്പോൾ ബംഗാൾ തെരഞ്ഞെടുപ്പിൽ ടിഎംസി-ബിജെപി എന്നിവർ തമ്മിലാണ് പ്രധാനമത്സരം.

Advertising
Advertising

സിദ്ധാർഥ ശങ്കർ റേയാണ് ബംഗാളിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി. മറ്റൊരു തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ തിരിച്ചുവരവിന്റെ നേരിയ സൂചനകൾ പോലും കോൺഗ്രസ് കാണിക്കുന്നില്ല. 1977ൽ അടിയന്തരാവസ്ഥക്കെതിരെയുള്ള ജനവികാരം ആഞ്ഞടിച്ചപ്പോൾ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി കോൺഗ്രസിനെ താഴെ ഇറക്കി അധികാരത്തിലെത്തിയത്. പിന്നീട് പതിറ്റാണ്ടുകളോളം നീണ്ട ഇടതുഭരണം കോൺഗ്രസിനെ പ്രതിപക്ഷ നിരയിൽ തളച്ചിട്ടു. അതിനിടെയാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന മമത ബാനർജി പാർട്ടിക്ക് പുറത്തുവന്നത്.

1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ബാനർജി, കോൺഗ്രസിന്റെ അടിത്തറ പൂർണമായും തകർത്തു. ഇടതുപക്ഷത്തെ നേരിടാൻ ശേഷിയുള്ള ഏക ശക്തിയായി മമത വളർന്നതോടെ കോൺഗ്രസ് ബംഗാളിൽ അപ്രസക്തമായി എന്നു തന്നെ പറയാം. 2021 ലെ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബംഗാളിൽ ഒരു സീറ്റും നേടിയില്ല. ഇടതുപക്ഷത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 77 സീറ്റുകൾ നേടിയ ബിജെപി പ്രധാനപ്രതിപക്ഷമായി. സിദ്ധാർത്ഥ ശങ്കർ റേയിൽ നിന്ന് രാഹുൽ ഗാന്ധിയിലെത്തുമ്പോൾ ബംഗാൾ വോട്ടർമാർ കോൺഗ്രസിനെ കൈവിട്ട അവസ്ഥയിലാണ്. എങ്കിലും 2026-ലെ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിലും സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News