'രാഷ്ട്രീയത്തിൽ വിജയം നേടാൻ വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം'; വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഏക എതിരാളി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന വിജയിയുടെ പ്രസ്താവനക്ക് മറുപടിയായാണ് നാഗേന്ദ്രന്റെ പരാമർശം

Update: 2026-02-15 08:02 GMT

ചെന്നൈ: രാഷ്ട്രീയത്തിൽ വിജയം നേടുന്നതിനും അനുഭവം നേടുന്നതിനും വിജയ് ആദ്യം നടി തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്ന ബിജെപി തമിഴ്നാട് പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഏക എതിരാളി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന വിജയിയുടെ പ്രസ്താവനക്ക് മറുപടിയായാണ് നാഗേന്ദ്രന്റെ പരാമർശം.

മേൽക്കൂരയിൽ കയറാൻ പോലും കഴിയാത്ത ഒരാൾ സ്വർഗത്തിലേക്ക് കയറുന്നത് സ്വപ്നം കാണുകയാണെന്ന് നാഗേന്ദ്രൻ വിജയിയെ പരിഹസിച്ചു. പ്രസ്താവന വിവാദമായെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ് നാഗേന്ദ്രൻ. താൻ ഒരുതവണ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്നും നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

അതേസമയം, നാഗേന്ദ്രന്റെ പ്രസ്താവനക്ക് പ്രതികരണവുമായി ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നു. സ്ത്രീകളെ ബഹുമാനിക്കാത്തതിന് പേരുകേട്ടവരാണ് ബിജെപി നേതാക്കളെന്നും നാഗേന്ദ്രൻ ആർഎസ്എസിന്റെ അടിമയായി മാറിയിരിക്കുന്നുവെന്നും പാർട്ടി വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും ബിജെപി നേതാവിന്റെ പ്രസ്താവനയെ അപലപിച്ചു. പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും തൃഷയുടെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്നും കോൺഗ്രസ് പ്രസിഡന്റ് സെൽവപെരുന്തഗൈ ചോദിച്ചു. എന്നാൽ നാഗേന്ദ്രന് പിന്തുണച്ച് ബിജെപി സംസ്ഥാന നേതൃത്വം. നാഗേന്ദ്രൻ 'നല്ല അർഥത്തിൽ' പ്രയോഗിച്ച വാക്കുകൾ ഡിഎംകെ രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിച്ചതായി ബിജെപി നേതാക്കൾ ആരോപിച്ചു. തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ റാലിക്കിടെ നടത്തിയ പരാമർശം സംസ്ഥാനത്ത് ഇപ്പോഴും ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News