ലോക്‌സഭാ തെരഞ്ഞടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും

Update: 2024-05-02 11:49 GMT

ലഖ്‌നൗ: കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കില്ല. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി

യെ ഇവിടെ മത്സരിപ്പിക്കാനാണ് നേതൃത്വം ഉദേശിക്കുന്നത്. ഇതോടെ രാഹുൽ അമേഠിയിൽ മത്സരിക്കില്ലെന്ന് ഏറെ കുറെ വ്യക്തമായി. പ്രിയങ്ക ഗാന്ധിയെ പ്രചരണത്തില്‍‌ സജീവമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. 

ഗവർണ്ണറും കേന്ദ്ര മന്ത്രിയുമായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയിൽ ടിക്കറ്റ് ലഭിക്കാനാണ് സാധ്യത. റായ്ബറേലിയിൽ ഇതുവരെ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

Advertising
Advertising


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News