സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കും

33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്

Update: 2024-05-02 09:18 GMT

ഡൽഹി: സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കാൻ ഉത്തരവ്. 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉൾപ്പെടെ വനിതകൾക്കായി സ്ഥിരം സംവരണം നടപ്പിലാക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്. 

നിലവിൽ ബാർ അസോസിയേഷനിൽ 2500 അംഗങ്ങളാണ് ഉള്ളത്. അതിൽ 350 പേർ വനിതകളാണ്. അടുത്തതായി നടക്കുന്ന ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം വനിതക്ക് നൽകും. അസോസിയേഷന്റെ ട്രഷറി സ്ഥാനം സ്ഥിരമായി വനിതക്ക് നൽകാനും സുപ്രിംകോടതി ഉത്തരവിട്ടു. കുമുദ ലത നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

Advertising
Advertising


Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News