'പരസ്​പരം ചാണകമെറിഞ്ഞ് ആഘോഷമാക്കി​ ഒരു ഗ്രാമം'; വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

കോവിഡ്​ പശ്ചാത്തലത്തിൽ ഇപ്രാവശ്യം 100 പേരാക്കി ചുരുക്കിയാണ് ചാണകമേറ് ആഘോഷം നടന്നത്.

Update: 2020-11-24 10:16 GMT
Advertising

ദീപാവലി ആഘോഷത്തിന്‍റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം. തമിഴ്​നാട്​-കർണാടക അതിർത്തി ഗ്രാമമായ ഗുംതപുരത്താണ് സ്പെയിനിലെ തക്കാളി എറിയല്‍ മഹോത്സവത്തിന്(ലാ തമാറ്റിനോ) സമാനമായ രീതിയില്‍ കൗതുകമായി ചാണകമെറിയല്‍ ആഘോഷം സംഘടിപ്പിച്ചത്. ഗ്രാമീണരുടെ ദൈവമായ ബീരേഷ്വര സ്വാമി പശുവിന്‍റെ ചാണകത്തില്‍ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്‍റെ പുറത്താണ് ഗ്രാമം ചാണകമെറിയല്‍ ആഘോഷം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. കോവിഡ്​ പശ്ചാത്തലത്തിൽ ഇപ്രാവശ്യം 100 പേരാക്കി ചുരുക്കിയാണ് ചാണകമേറ് ആഘോഷം നടന്നത്.

ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവൻ ബീരേശ്വര സ്വാമി ക്ഷേത്രത്തിനരികിൽ കുന്നുകൂട്ടിയ ശേഷമാണ്​ ആഘോഷം നടക്കുന്നത്​. പൂജ നടത്തി കുളിച്ച ശേഷം പരസ്​പരം ചാണകമെറിഞ്ഞാണ്​ ആഘോഷം നടക്കുന്നത്​. എല്ലാ പ്രായത്തിലുള്ള പുരുഷൻമാരും ചാണകം ഉരുട്ടിയ ശേഷം പരസ്​പരം എറിയുന്നു. ഇതിന്​ ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തിൽ നിക്ഷേപിച്ചാൽ വിളവ്​ കൂടുമെന്ന വിശ്വാസവും ഇവര്‍ക്കിടയിലുണ്ട്.

അന്താരാഷ്​ട്ര വാർത്ത ഏജൻസിയായ എ.എഫ്​.പി സംഭവം വാർത്തയാക്കിതോടെ നിരവധി അന്തര്‍ദേശീയ ദേശീയ, പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. എം.എസ്​.എൻ നൗ, യാഹൂ ന്യൂസ്​, ദി സൺ ഡെയിലി, ജക്കാർത്ത പോസ്​റ്റ്​, ഫ്രാൻസ്​ 24 എന്നീ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്.

Tags:    

Similar News