അനുരഞ്ജന ശ്രമവുമായി അമിത് ഷാ; കര്‍ഷകരുമായുള്ള ചര്‍ച്ച അല്‍പസമയത്തിനകം

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് അടിയന്തര ചർച്ച

Update: 2020-12-08 12:41 GMT
Advertising

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ കർഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് അടിയന്തര ചർച്ച.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് അമിത് ഷാ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്. ഡൽഹി-മീറട് ദേശീയപാതയിൽ പ്രതിഷേധിക്കുന്ന ചില കർഷക നേതാക്കളും പങ്കെടുക്കമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതുതായി പാസാക്കിയ മൂന്ന് നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്ന് നിലപാടിൽ തന്നെയാണ് കർഷകർ. ഈ ഒരു തീരുമാനത്തിലാണ് കഴിഞ്ഞ് അഞ്ച് ഘട്ടങ്ങളിലായി നടന്ന് ചർച്ചകൾ പരാജയപ്പെട്ടത്. കൂടാതെ എല്ലാ സംഘടനകളെയും ക്ഷണിക്കാത്തതിൽ സമരക്കാർക്കിടയിൽ അമർഷം ഉയർന്നിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു.

Tags:    

Similar News