വാരണാസിയിലെ പള്ളി ഹിന്ദുക്ഷേത്രം പൊളിച്ച് പണിതതെന്നാരോപണം; സര്‍വ്വേക്ക് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദ്ദേശം

മസ്ജിദ് പൊളിച്ചു നീക്കി ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കർ രസ്‌തോഗിയാണ് കോടതിയെ സമീപിച്ചത്

Update: 2021-04-08 15:36 GMT

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലിം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദ്ദേശം നല്‍കി. സർവ്വേ നടത്തിപ്പിന്റെ ചിലവ് വഹിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്നും, അതിനാൽ മസ്ജിദ് പൊളിച്ചു നീക്കി ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കർ രസ്‌തോഗിയാണ് കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ച് 1664 ൽ ഔറംഗസേബ് മസ്ജിദ് നിർമ്മിച്ചതെന്നും ഹർജിയിൽ പറയുന്നു.

സര്‍വെക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ സര്‍വ്വെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    

Similar News