സമൂഹ മാധ്യമത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റ് പങ്കുവെച്ചു; കർണാടകയിൽ രണ്ടുപേർ അറസ്റ്റിൽ

സന്തോഷ് കുമാർ ഷെട്ടി, നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്

Update: 2026-01-30 16:44 GMT

മംഗളൂരു: വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച രണ്ടുപേരെ ബ്രഹ്മാവർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മാവറിലെ വരമ്പള്ളി വില്ലേജിലെ മൂടുഗരടി റോഡിൽ താമസിക്കുന്ന സന്തോഷ് കുമാർ ഷെട്ടി (56), കോട്ടേശ്വര വില്ലേജിലെ ഹാലാഡി റോഡിൽ നാഗരാജ് (62) എന്നിവരാണ് അറസ്റ്റിലായത്.

മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഇരുവർക്കുമെതിരെ പൊലീസ് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഉഡുപ്പി ഡിവൈഎസ്പി ഡി.ടി പ്രഭു, ബ്രഹ്മാവർ സർക്കിൾ ഇൻസ്‌പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അശോക് മലബാഗി, സുദർശൻ ദോഡമണി, കോൺസ്റ്റബിൾമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News