'പെട്രോളിന് വില കൂടിയത് ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന്, ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ കുറയും' പെട്രോളിയം മന്ത്രി

തിരുവനന്തപുരം നഗരത്തിൽ പ്രീമിയം പെട്രോൾ ലീറ്ററിന് 100.20 രൂപ, പാറശാലയില്‍ 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില

Update: 2021-06-07 13:36 GMT
Editor : Roshin | By : Web Desk
Advertising

രാജ്യത്ത് ദിനംപ്രതി ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലക്ക് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നിരിക്കുകയാണ്. രാജ്യത്ത് 80 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടാണ് വിലക്കയറ്റം.

ജിഎസ്ടിയുടെ കീഴിൽ വന്നാൽ ഇന്ധനവില കുറയുമെന്നും കേന്ദ്ര മന്ത്രി സമ്മതിക്കുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. കേരളത്തിലും പ്രീമിയം പെട്രോളിന് ഇന്ന് 100 രൂപ കടന്നു.

തിരുവനന്തപുരം നഗരത്തിൽ പ്രീമിയം പെട്രോൾ ലീറ്ററിന് 100.20 രൂപ, പാറശാലയില്‍ 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News