"വാക്സീൻ ഉത്സവം തട്ടിപ്പ്"; കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.

Update: 2021-04-15 15:50 GMT
Editor : ubaid | Byline : Web Desk

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന വാക്സിനേഷൻ ഉത്സവം തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതിയായ കിടക്കകളും മെഡിക്കൽ ഓക്സിജനും വാക്സിനുകളും ലഭ്യമല്ലാതെ കേന്ദ്രത്തിന്റെ പോരായ്മ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ വാക്സിൻ ഉത്സവം എന്ന പേരിൽ തട്ടിപ്പ് നടത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു. പരിശോധനയില്ല, ആശുപത്രികളിൽ കിടക്കകളില്ല, വെന്റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സീനില്ല. ഇതാണോ 'പിഎം കെയേഴ്‌സ്' എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News