ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിങ് ലാബുമായി മൈലാബ്; പ്രതിദിനം 3000 ടെസ്റ്റുകള്‍ വരെ നടത്താം

വരും ആഴ്ചകളിൽ രാജ്യമൊട്ടാകെ 50 മൊബൈൽ ലാബുകൾ വിന്യസിക്കാനാണ് കമ്പനിയുടെ നീക്കം.

Update: 2021-04-24 01:32 GMT
Advertising

കോവിഡ് ടെസ്റ്റുകൾ ത്വരിതപ്പെടുത്തുന്നതിന് ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിങ് ലാബുകളെത്തുന്നു. പുനെ ആസ്ഥാനമായുള്ള മോളിക്യൂലാർ ബയോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷനാണ് മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ വികസിപ്പിച്ചെടുത്തത്. പ്രതിദിനം 1,500 മുതൽ 3,000 ടെസ്റ്റുകൾ വരെ നടത്താൻ കഴിയുന്നതാണ് മൈലാബിന്‍റെ മൊബൈൽ ടെസ്റ്റിങ് ലാബ്.  

ഐ.സി.എം.ആർ അംഗീകാരം നേടിയ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ക്ക് എൻ‌.എ.ബി.‌എല്ലിന്‍റെ സർട്ടിഫിക്കറ്റുമുണ്ട്. മുംബൈയിൽ രണ്ട് ലാബുകൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചു. മൂന്നെണ്ണം ഗോവ, പുനെ, മുംബൈ എന്നിവിടങ്ങളിൽ ഈ ആഴ്ച വിന്യസിച്ചേക്കും. 

കോവിഡ് പരിശോധന ആളുകളിലേക്ക് എത്തിച്ചേരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് മൈലാബ് മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവലിന്‍റെ പ്രതികരണം. വരും ആഴ്ചകളിൽ രാജ്യമൊട്ടാകെ ആവശ്യാനുസരണം 50 മൊബൈൽ ലാബുകൾ വിന്യസിക്കാനാണ് കമ്പനിയുടെ നീക്കം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News