സുപ്രിം കോടതി ചീഫ് ജസ്റ്റിസായി എന്‍.വി രമണ ഇന്ന് ചുമതലയേല്‍ക്കും

രാഷ്ട്രപതി ഭവനിൽ 11 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും

Update: 2021-04-24 03:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ 11 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുരുങ്ങിയ ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂ. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല.

2022 ആഗസത് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എൻ.വി രമണക്ക് കാലാവധി ഉണ്ടാകുക. കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ.വി രമണ പരിഗണിക്കും.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഒരു കര്‍ഷ കുടുംബത്തില്‍ 1957 ആഗസ്ത് 27നാണ് രമണയുടെ ജനനം. ജസ്റ്റിസ് കെ.സുബ്ബറാവുവിന് ശേഷം ആന്ധ്രാപ്രദേശില്‍ നിന്നും സുപ്രിം കോടതി ജസ്റ്റിസാകുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News