തന്റെ പേരിൽ മട്ടൻ ഷോപ്പ്​ തുറന്ന വാർത്തയോട്​ സസ്യാഹാരിയായ സോനു സൂദിന്റെ പ്രതികരണം ഇങ്ങനെ

തെലങ്കാനയിലെ കരീം നഗറിലാണ് താരത്തിന്റെ പേരിൽ മട്ടൻ ഷോപ്പ്​ തുറന്നത്

Update: 2021-05-31 08:53 GMT
Advertising

കോവിഡ്​ കാലത്തടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൊണ്ട്​ ഏറെ ശ്രദ്ധ നേടിയ താരമാണ് സോനൂ സൂദ്​​. താരത്തിന്റെ പേരിൽ ഒരിടത്ത്​ അമ്പലം വരെ പണിതു. ഇപ്പോഴിതാ നടന്റെ പേരിൽ നിരവധി കടകളും തുറക്കുകയാണ്​ ആരാധകർ​.

തെലങ്കാനയിലെ കരീം നഗറിൽ തന്റെ പേരിൽ മട്ടൻ ഷോപ്പ്​ തുറന്ന വാർത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'ഞാ​നൊരു സസ്യാഹാരിയാണ്​. എന്റെ പേരിൽ മട്ടൻ ഷോപ്പോ..?, വെജിറ്റേറിയനായ എന്തെങ്കിലും തുടങ്ങാൻ ഞാൻ അദ്ദേഹത്തെ സഹായിക്ക​ട്ടേ'- സോനൂ സൂദ്​ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തിന്റെ പേരിൽ മട്ടൻ ഷോപ്പ്​ തുറന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് താരം അറിഞ്ഞത്. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News