വിദേശ എംബിബിഎസ്; ഈ വർഷത്തെ അവസാന അവസരം അറിയാം
വ്യക്തമായ ആസൂത്രണവും ഓരോ ഘട്ടത്തിലും കൃത്യമായ രേഖകളും ഹാജരാക്കേണ്ടത് അത്യാവശ്യമാണ്.
വിദേശത്ത് എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നല്ല യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സമയവും. ഒന്ന് സമയം തെറ്റിയാൽ മതി, ഒരു വർഷമായിരിക്കും നഷ്ടപ്പെടാൻ പോകുന്നത്. ഈ വർഷത്തെ പ്രധാനപ്പെട്ട വിദേശ എംബിബിഎസിനുള്ള പ്രവേശന സമയമായിരുന്നു സെപ്റ്റംബർ. പക്ഷേ, പല കാരണങ്ങൾ കൊണ്ട് ഈ വിൻഡോയിൽ അവസരം നഷ്ടപ്പെട്ട വിദ്യാർഥികൾ നിരവധിയാണ്. അങ്ങനെയുള്ള വിദ്യാർഥികൾക്ക് മുന്നിലുള്ള ഈ വർഷത്തെ അവസാന അവസരമാണ് വിന്റർ ഇൻടേക്ക്, അഥവാ ഒക്ടോബർ ഇൻടേക്ക്.
സെപ്റ്റംബറിൽ മിക്ക രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റികളിൽ പുതിയ അധ്യന വർഷത്തിന്റെ തുടക്കമാണെങ്കിലും, ഇത്തവണ ചേരാൻ പറ്റാത്ത വിദ്യാർഥികൾക്ക് വേണ്ടി മിക്ക രാജ്യങ്ങളും ഒരു അവസരം കൂടി കൊടുക്കാറുണ്ട്. റഷ്യ, ജോർജിയ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങി ചുരുക്കം രാജ്യങ്ങളിൽ ഈ സൗകര്യമുണ്ട്.
ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ട് മുമ്പ് ആയതുകൊണ്ട് തന്നെ പ്രവേശന നടപടികളും ഹോസ്റ്റൽ പ്രവേശനവും മറ്റും ദ്രുതഗതിയിലായിരിക്കും. സമയത്ത് വിസ ലഭിക്കാതെയും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പറ്റാതെയും എന്തെങ്കിലും കാരണങ്ങളാൽ അപേക്ഷ തള്ളികളയുകയോ ചെയ്യപ്പെട്ടവർക്ക് ഈ അവസരം വിനിയോഗിക്കാം.
ചെക്ക്-ലിസ്റ്റിൽ എന്തെല്ലാം?
ഒക്ടോബർ ഇൻടേക്കിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
- എസ്എസ്‌എൽസി സർട്ടിഫിക്കറ്റ്, +2 സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, എസ്‌സി/എസ്ടി/ഒബിസി സർട്ടിഫിക്കറ്റ്, ആറുമാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ട്.
- നീറ്റ് യുജി സ്കോർകാർഡ്, നീറ്റ് അഡ്മിറ്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്.
- സ്കൂൾ ടിസി, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
- കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സ്പോൺസർഷിപ്പ് ലെറ്റർ, ഫിക്സ്ഡ് ഡെപോസിറ്റിന്റെ തെളിവ്, ആവശ്യമെങ്കിൽ ലോൺ ലഭിച്ച രേഖകളും
- സാക്ഷ്യപത്രം/ അല്ലെങ്കിൽ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിസ ആപ്ലിക്കേഷൻ ഫോം.
- ചില രാജ്യങ്ങൾ ട്രാവൽ ഇൻഷുറൻസ് ആവശ്യപ്പെടാറുണ്ട്.
- സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ/ഇൻവിറ്റേഷൻ ലെറ്റർ, ട്യൂഷൻ ഫീ അടച്ചതിന്റെ രസീത്. ഇവയുടെയെല്ലാം അസ്സൽ (Original) സർട്ടിഫിക്കറ്റുകൾ.
വിദേശ എംബിബിഎസ് ഒരു കടമ്പ തന്നെയാണ്. വ്യക്തമായ ആസൂത്രണവും ഓരോ ഘട്ടത്തിലും കൃത്യമായ രേഖകളും ഹാജരാക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ തെറ്റുകൾ പോലും ഒരു വർഷം നഷ്ടപ്പെടുത്തിയേക്കാം. ഏത് രാജ്യം തെരഞ്ഞെടുക്കണം, ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കണം തുടങ്ങി അഡ്മിഷന്റെ ഓരോ ഘട്ടത്തിലും വിദഗ്ധ നിർദേശങ്ങൾ അത്യാവശ്യമാണ്. അതിന് സഹായിക്കുകയാണ് ഡോക്‌ടുഡോക് സ്റ്റഡി അബ്രോഡ് കൺസൾട്ടൻസി (Doc2Doc Study Abroad). വിദേശത്ത് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർമാരുടെ പാനലാണ് ഇവിടെ വിദ്യാർഥികളെ സഹായിക്കാൻ കൂടെയുള്ളത്. ചെലവിലൊതുങ്ങുന്ന, ആഗോള അംഗീകാരമുള്ള യൂണിവേഴ്സിറ്റികളും രാജ്യങ്ങളും തെരഞ്ഞെടുക്കാൻ പാനലിന്റെ സഹായമുണ്ടാകും. കൂടാതെ അഡ്മിഷന്റെ ഓരോ ഘട്ടങ്ങളിലും കൂടെ തന്നെയുണ്ടാകുകയും ചെയ്യും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ തീർത്ത്, കൃത്യമായ കൗൺസിലിങ്ങിന് ശേഷം യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കാം. ഒക്ടോബർ ഇൻടേക്കിനുള്ള എല്ലാ പിന്തുണയും ഡോക്‌ടുഡോക് നൽകുന്നു. നീറ്റ് സ്കോർ 300ന് മുകളിലുള്ളവർക്ക് നേരിട്ട് സ്കോളർഷിപ്പ് ലഭിക്കും. മറ്റ് വിദ്യാർഥികൾക്ക് 10, 12 ക്ലാസുകളിലെ മാർക്ക് അടിസ്ഥാനത്തിൽ അപേക്ഷിക്കാം. 30-35 ലക്ഷം രൂപ വരെ ചെലവ് വരുന്ന വിദേശ മെഡിക്കൽ പഠനം സ്കോളർഷിപ്പ് ലഭിക്കുന്നതോടെ 13-18 ലക്ഷം രൂപയായി ചുരുങ്ങും.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ: 9207400300.