മകനും ഭാര്യയ്ക്കും കോവിഡ്: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്‍റൈനില്‍

ഫെയ്സ്‍ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Update: 2021-04-20 06:53 GMT
By : Web Desk

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഫെയ്സ്‍ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകനുമായും മരുമകളുമായും പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ താന്‍ ക്വാറന്‍റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

ആരോഗ്യമന്ത്രിയുടെ ഫെയ്സ്‍ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ,

എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

പ്രിയമുള്ളവരെ,

എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ...

Posted by K K Shailaja Teacher on Monday, April 19, 2021

Tags:    

By - Web Desk

contributor

Similar News