എ കെ ശശീന്ദ്രന്‍ മാറിനില്‍ക്കണം; എലത്തൂരില്‍ യുവാക്കളെ പരിഗണിക്കണമെന്ന് എന്‍വൈസി

ആവശ്യമുന്നയിച്ച് എന്‍സിപി ദേശീയ നേതൃത്വത്തെ ഉൾപ്പെടെ സമീപിച്ചിരിക്കുകയാണ് എന്‍വൈസി.

Update: 2021-03-06 01:46 GMT

എലത്തൂര്‍ സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയുടെ യുവജന സംഘടനയായ എന്‍വൈസി. തുടര്‍ച്ചയായി മത്സരിക്കുന്ന എ കെ ശശീന്ദ്രന്‍ ഇത്തവണ മാറിനില്‍ക്കണം. ആവശ്യമുന്നയിച്ച് എന്‍സിപി ദേശീയ നേതൃത്വത്തെ ഉൾപ്പെടെ സമീപിച്ചിരിക്കുകയാണ് എന്‍വൈസി.

ആലപ്പുഴയില്‍ സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പങ്കെടുത്ത യോഗത്തില്‍ എന്‍വൈസി എലത്തൂര്‍ സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്‍വൈസി ദേശീയ ജനറല്‍ സെക്രട്ടറി അഫ്സല്‍ കുഞ്ഞുമോന്‍, സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട് എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ദേശീയ നേതൃത്വത്തെയടക്കം അറിയിച്ചിട്ടുണ്ട്.

അതേസമയം സ്ഥാനാര്‍ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ടി പി പീതാംബരന്‍ പ്രതികരിച്ചു. ആവശ്യം പരിഗണിക്കുമെന്നാണ് എന്‍വൈസിയുടെ പ്രതീക്ഷ. തിങ്കളാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍വൈസി എക്സിക്യൂട്ടീവ് യോഗം സീറ്റ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കും.

Full View
Tags:    

Similar News