വിനോദ് തലപ്പള്ളി അന്തരിച്ചു
Update: 2026-09-03 10:10 GMT
മലപ്പുറം: തിരൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി തിരൂര്‍ ലേഖകനുമായിരുന്ന വിനോദ് തലപ്പള്ളി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിരൂര്‍ റീജിയണല്‍ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂര്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായിരുന്നു.
രണ്ട് പതിറ്റാണ്ടായി തിരൂരിലെ മാധ്യമ രംഗത്ത് സജീവമായിരുന്നു. ശ്രദ്ധേയമായ ഒട്ടേറെ വികസന, പരിസ്ഥിതി വാര്‍ത്തകള്‍ വിനോദ് തയ്യാറാക്കിയിട്ടുണ്ട്.
സവിതയാണ് ഭാര്യ. വിദ്യാര്‍ഥികളായ വിസ്മയ, വൈഷ്ണവ് എന്നിവര്‍ മക്കളാണ്.