ഫുട്ബോൾ താരം അസീം അരീക്കോട് വാഹനാപകടത്തിൽ മരിച്ചു

മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്

Update: 2026-08-13 05:39 GMT

കോഴിക്കോട്: ഫുട്ബോൾ താരം അസീം അരീക്കോട് കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. എംഇഎസ് മമ്പാട് ഫുട്ബോൾ ടീം അംഗമായിരുന്നു.

ഇന്ത്യൻ കാൽപ്പന്തിന് കേരളത്തിന്‍റെ കനപ്പെട്ട സംഭാവനയായിരുന്നു അസീം കൊറളിയാടൻ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പ്രമുഖ ടൂർണമെൻ്റുകളിൽ തങ്ങളുടെ കളിക്കുപ്പായമണിയിച്ച് അസീമിനെ കളത്തിലിറക്കിയത് ആ കാൽപ്പന്ത് പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായിരുന്നു.

2013-ൽ തമിഴ്‌നാടിനും 2010-ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ കളിച്ച അസീമിൻ്റെ കാൽപ്പന്ത് പ്രതിഭ, ക്ലബ്ബ് ഫുട്ബോൾ മേഖലയിലും കീർത്തി നേടി. 9 സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. ആഗസ്റ്റ് 8ലെ ഗ്രാൻഡ് കാഞ്ഞിരാല സംഗമത്തിൽ കാഞ്ഞിരാല കുടുംബം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News