കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ

ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്

Update: 2026-09-30 09:06 GMT

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്. ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്‌ടറും മറ്റൊരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയുമാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്നുമായി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

സ്വന്തം ഉപയോഗത്തിനായി ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News