കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ വാട്ടർ ടാങ്കിലിട്ട് കൊന്നത് അമ്മ; വഴിത്തിരിവായത് അഞ്ച് വയസുകാരിയുടെ മരണം

വീട്ടിലെ കുളിമുറിയിലെ ചെറിയ സിമന്റ് വാട്ടർ ടാങ്കിലാണ് അഞ്ച് വയസുള്ള പെൺകുട്ടിയെയും മൂന്ന് വയസുള്ള ആൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2026-09-30 10:00 GMT

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിലിട്ട് കൊലപ്പെടുത്തിയത് അമ്മ. മാതാവ് നിവേദ്യ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പോലീസിനോട് സമ്മതിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു.

വീട്ടിലെ കുളിമുറിയിലെ ചെറിയ സിമന്റ് വാട്ടർ ടാങ്കിലാണ് അഞ്ച് വയസുള്ള പെൺകുട്ടിയെയും മൂന്ന് വയസുള്ള ആൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ടാങ്കിൽ അബദ്ധത്തിൽ വീണാലും അഞ്ച് വയസുള്ള കുട്ടിക്ക് സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നെ എങ്ങനെ കുട്ടി മരിച്ചുവെന്ന പൊലീസിന്റെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Advertising
Advertising

ഭർത്താവുമായി കുടുംബപ്രശ്‌നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നതായി സൂചനയുണ്ട്്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നീതി വേണമെന്നും കുട്ടികളുടെ പിതാവ് പ്രതികരിച്ചിരുന്നു. നിലവിൽ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News