സിന്ധുവിന് ഥാർ നൽകണമെന്ന് ആരാധകന്റെ ആവശ്യം: മറുപടിയുമായി ആനന്ദ് മഹീന്ദ്ര

മഹീന്ദ്രയുടെ 'ഥാര്‍' സിന്ധു അര്‍ഹിക്കുന്നു എന്നായിരുന്നു വെയ്ഡ് വാലെ എന്നയാളുടെ കമന്റ്. സിന്ധുവിന് നേരത്തെ തന്നെ ഒരു ഥാറുണ്ട് എന്നായിരുന്നു കമന്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര നല്‍കിയത്.

Update: 2021-08-02 08:25 GMT

രണ്ടാം തവണയും ബാഡ്മിന്റണിലൂടെ ഇന്ത്യയിലേക്ക് മെഡല്‍ എത്തിച്ചതിന് പി.വി സിന്ധുവിനെ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുകയാണ്. സമൂഹമാധ്യമങ്ങളിലൊന്നടങ്കം സിന്ധുവിന് ആശംസ അറിയിച്ചുള്ള സന്ദേശങ്ങളാണ്. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളാണ്.

സിന്ധുവിനെ അഭിനന്ദിച്ചുള്ളതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഈ ട്വീറ്റിന് താഴെ വന്ന കമന്റും അതിന് ആനന്ദ് നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സിന്ധു മഹീന്ദ്രയുടെ 'ഥാര്‍' അര്‍ഹിക്കുന്നു എന്നായിരുന്നു വെയ്ഡ് വാലെ എന്നയാളുടെ കമന്റ്. സിന്ധുവിന് നേരത്തെ തന്നെ ഒരു ഥാറുണ്ട് എന്നായിരുന്നു കമന്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര നല്‍കിയത്.  

Advertising
Advertising

ഇതിനോടൊപ്പം റിയോ ഒളിംപിക്‌സിന് ശേഷം ഥാറില്‍ സിന്ധുവിനും മറ്റൊരു മെഡല്‍ ജേതാവായ സാക്ഷി മാലികിനും നല്‍കിയ സ്വീകരണത്തിന്റെ ചിത്രവും ആനന്ദ് പങ്കുവെച്ചു. കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരങ്ങളായിരുന്നു സിന്ധുവും സാക്ഷിയും. ഇരുവര്‍ക്കും  പ്രത്യേകം രൂപകല്പന ചെയ്ത് ഥാർ സമ്മാനമായി നൽകിയിരുന്നു.  കായിക താരങ്ങളെയെല്ലാം പലപ്പോഴും അകമഴിഞ്ഞ് ആനന്ദ് മഹീന്ദ്ര പിന്തുണക്കാറുണ്ട്. ഥാര്‍ ഉള്‍പ്പെടെയുള്ളവ സമ്മാനമായി നല്‍കാറുമുണ്ട്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News