മീരാഭായ് ചനുവിന് സ്വര്‍ണമെഡല്‍ സാധ്യത

വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്ക്ക് വെള്ളി ലഭിച്ചത്.

Update: 2021-07-26 09:21 GMT
Editor : ubaid | By : Web Desk
Advertising

ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണത്തിന് സാധ്യത. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ മീരാഭായ്ക്ക് വെള്ളിമെഡല്‍ ലഭിച്ചിരുന്നു. അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഹൂ ഷിഹൂയി ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെതുടര്‍ന്നാണ് ഇപ്പോള്‍ മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞത്. സംശയത്തെതുടര്‍ന്ന് ഹൂ ഷിഹൂയിയുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവന്ന് ഹൂ ഷിഹൂയി പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം ലഭിക്കും.

വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്ക്ക് വെള്ളി ലഭിച്ചത്. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.കർണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒരു ഒളിംപിക് മെഡൽ എന്ന പ്രതീക്ഷയുമായാണ് മീരാഭായ് ചാനു എന്ന 26കാരി കളത്തിലിറങ്ങിയത്.. റിയോയിലെ നിരാശ മായ്ച്ച് വെള്ളി മെഡല്‍ മീരാഭായ് ഉറപ്പിച്ചിരിക്കുന്നു. ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീൻ ആന്റ് ജർക്കിലെ ലോക റെക്കോർഡ്, സ്നാച്ചിലും ക്ലീൻ ആന്റ് ജെർക്കിലുമായി 200 കിലോ മാർക്ക് മറികടന്ന ഇന്ത്യൻ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്.202 കിലോഗ്രാമാണ് മൊത്തമായി മീരാഭായി ചാനും ഉയര്‍ത്തിയത്. ചൈനയുടെ ഹൂ ഷിഹൂയിക്കാണ് സ്വര്‍ണ്ണം. 210 കിലോയാണ് ഹൂ ഷിഹൂയി ഉയര്‍ത്തിയത്. ഒളിംപിക്സ് ചരിത്രത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ് മീരാഭായുടേത്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News