ടോക്കിയോ പാരാലിംപിക്സിന് ഗൂഗിള്‍ വക ഡൂഡില്‍ ഗെയിം

പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയില്‍ മാറ്റുരക്കുന്നത്.

Update: 2021-08-24 05:55 GMT
Editor : Suhail | By : Web Desk

ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാതലത്തില്‍ പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കി ഗൂഗിള്‍. ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ഡൂഡിലിന്റെ ഗെയിംസ് വില്ലേജിജ് ദ്വീപില്‍ വിവധ ഗെയിമുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.

ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്. കായിക മത്സരങ്ങള്‍ പുരോഗമിക്കുന്ന ഒരു ദ്വീപില്‍ നടക്കുന്ന ഡൂഡില്‍ ചാമ്പ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്.

ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്‌സ്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് വിശ്വകായിക മേളയില്‍ പങ്കെടുക്കും. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്ക്വോണ്‍ഡോയും കൂടിയുണ്ടാകും.

54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയില്‍ മാറ്റുരക്കുന്നത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News