ഒളിമ്പിക് മെഡല്‍ പി.ടി ഉഷക്കും മിൽഖാസിങ്ങിനും സമർപ്പിക്കുന്നതായി നീരജ് ചോപ്ര

പരിക്കും കോവിഡ് പ്രതിസന്ധിയും അതിജയിച്ചുള്ള കഠിന പരിശീലനമാണ് നേട്ടത്തിന് പിന്നിലെന്നും നീരജ് പറഞ്ഞു.

Update: 2021-08-10 14:47 GMT
Editor : Suhail | By : Web Desk

ഒളിംപിക്സിലെ സ്വർണ നേട്ടം മിൽഖാസിങ്ങിനും പി.ടി ഉഷക്കും സമർപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര. തന്റെ നേട്ടം ഭാവിതാരങ്ങൾക്ക് പ്രചോദനമാകും. കോവിഡ് കാലത്തെ കഠിനപരിശീലനത്തിന്റെ ഫലമാണ് ഒളിമ്പിക്സിലെ സ്വർണനേട്ടമെന്നും നീരജ് ചോപ്ര മീഡിയവണിനോട്പറഞ്ഞു.

മിൽഖാസിങ്ങിന്റെ സ്വപ്നമായിരുന്നു ഇന്ത്യക്കായി ഒരു ഒളിമ്പിക് സ്വർണ മെഡൽ. നിമിഷത്തിന്റെ ചെറിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ പി.ടി ഉഷ മാഡത്തിനും ഇതൊരു സ്വപ്നമായിരുന്നു. വിജയിച്ച ശേഷം ഇവരുടെ മുഖങ്ങളാണ് മനസിൽ വന്നതെന്നും നീരജ് ചോപ്ര പറഞ്ഞു.

ഒളിമ്പിക്സിന് മുമ്പേ പരിക്കേൽക്കുകയുണ്ടായി. പിന്നീട് കോവിഡ് കാലംകൂടി വന്നതോടെ പരിശീലനം എങ്ങനെ നടത്തുമെന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. മനസിനെ പാകപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാൽ കഠിനമായി തന്നെ പ്രയത്നിച്ചെന്നും, അതിന്റെ ഫലമാണ് പിന്നീട് നേടാനായതെന്നും നീരജ് ചോപ്ര പറഞ്ഞു.

Advertising
Advertising

തന്‍റെ പ്രകടനം ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്ന് നീരജ് ചോപ്ര പ്രത്യാശിച്ചു. അടുത്ത തവണത്തെ ഒളിമ്പിക്സിന് കൂടുതൽ മികച്ച വിജയം നേടാൻ രാജ്യത്തിന് സാധിക്കട്ടെയെന്നും, അതിനായി നന്നായി പരിശീലനം നേടാൻ എല്ലാ യുവാക്കളും ശ്രമിക്കണമെന്നും നീരജ് ചോപ്ര പറഞ്ഞു.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News