പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ സ്വപ്നിലിന് വെങ്കലം

ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മുന്ന് മെഡലുകളും ഷൂട്ടിങിൽ നിന്നാണ്.

Update: 2024-08-01 09:06 GMT
Editor : Sharafudheen TK | By : Sports Desk

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. ഷൂട്ടിങ്ങിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടിയതോടെയാണ്  മെഡൽ നേട്ടം മൂന്നായി ഉയർന്നത്. പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷൻ വിഭാഗത്തിലാണ് 28കാരൻ മെഡൽ വെടിവെച്ചിട്ടത്. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യമെഡൽ നേട്ടമാണ്.

Advertising
Advertising

 ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മുന്ന് മെഡലുകളും ഷുട്ടിങ്ങിൽ നിന്നാണ്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ മനു ഭാക്കറിലൂടെയാണ് പാരീസിൽ ഇന്ത്യ അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ മെഡലിലും മനു പങ്കാളിയായി. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ സരഭ്‌ജോത് സിങ്ങും മനുവും വെങ്കലം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ ലഭിച്ചിരുന്നില്ല. 451.4 പോയന്റ് നേടിയാണ് സ്വപ്‌നിൽ മൂന്നാമതെത്തിയത്. ചെനയുടെ ലിയു യുകുൻ സ്വർണം നേടിയപ്പോൾ ഉക്രൈൻ താരം സെർഹി വോലോഡിമോറോവിചിനാണ് വെള്ളിമെഡൽ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News