തോറ്റാലെന്താ, ഷർട്ട് കിട്ടിയില്ലേ.!

തോറ്റെങ്കിലും മത്സരശേഷം ജോക്കോവിച്ചിന്റെ ഷർട്ട് ഡെല്ലിയൻ ചോദിക്കുകയായിരുന്നു

Update: 2021-07-24 12:47 GMT

ഒളിംപിക്സിൽ നൊവാക്ക് ജോക്കോവിച്ചും ബൊളീവിയൻ താരം ഹ്യൂഗോ ഡെല്ലിയനും തമ്മിൽ നടന്ന മത്സര ശേഷം കണ്ടത്  വിചിത്രമായ രംഗങ്ങൾ. തോറ്റെങ്കിലും മത്സരശേഷം ജോക്കോവിച്ചിന്റെ ഷർട്ട് ഡെല്ലിയൻ ചോദിക്കുകയായിരുന്നു.

മിന്നും ഫോമില്‍ ടോക്കിയോ ഒളിംപിക്സിനെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് അനായാസ ജയം നേടിയിരുന്നു. ഒളിംപിക്‌സിലെ പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സില്‍ തന്റെ ആദ്യ മല്‍സരത്തില്‍ എതിരാളിയായ ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് തുടങ്ങിയത്. 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം.

Advertising
Advertising

തന്റെ ഷർട്ട് ചോദിച്ച ബൊളീവിയൻ താരത്തിനോട് ചിരിച്ചുകൊണ്ട് സമ്മതമറിയിക്കുകയായിരുന്നു. താൻ ഈ നിമിഷം എന്നും ഓർത്തുവെക്കുമെന്നും ഡെല്ലിയൻ പറഞ്ഞു.

കരിയറിലെ മികച്ച ഫോമിലുള്ള ജോക്കോവിച്ച് ഒളിംപിക്‌സിലെ കന്നി സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ് ഇത്തവണ ടോക്യോയില്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ഇതിനോടകം ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയതാണ് ജോക്കോവിച്ചിന്റെ ലോക കായിക മാമാങ്കത്തിലെ ഏറ്റവും മികച്ച പ്രകടനം.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News