ഒമാനിൽ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 31 പേർ
ആകെ രോഗ മുക്തരായവരുടെ എണ്ണം 1,46,677 ആയി ഉയർന്നു
Update: 2021-04-05 02:22 GMT
ഒമാനിൽ കോവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു. 3139 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,038 പേർ രോഗമുക്തരായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1712 ആയി. ആകെ രോഗ മുക്തരായവരുടെ എണ്ണം 146,677 ആയി ഉയർന്നു. 97 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 590 ആയി. ഇതിൽ 186 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.