ഒമാനിൽ പുതിയ തൊഴിൽ, ഫാമിലി ജോയിനിങ്ങ് വിസകളിലുള്ളവർക്ക് പ്രവേശന വിലക്കില്ല

ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.

Update: 2021-04-08 02:06 GMT

ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിനകം തൊഴിൽ ,ഫാമിലി ജോയിനിങ്ങ് വിസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

തൊഴിൽ, സന്ദർശന , എക്സ്പ്രസ് വിസകളടക്കം അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട് . വിദേശത്ത് നിന്ന് ഒമാനിലെത്തുന്ന സ്വദേശി പൗരന്മാരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കാൻ സുപ്രിംകമ്മറ്റി തീരുമാനിച്ചു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് ഇത് ബാധകമാണ്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴികെയുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് പകരം സ്വയം ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഹോട്ടലിൽ ഏഴു ദിവസം താമസിക്കുവാനുള്ള ബുക്കിങ് രേഖകള്‍, സ്വദേശികൾ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടതില്ലെന്നും സുപ്രിംകമ്മറ്റി വ്യക്തമാക്കി.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News