സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് ശബരിമല ചര്‍ച്ചയാക്കാന്‍: പി കെ കൃഷ്ണദാസ്

കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി കെ കൃഷ്ണദാസ്

Update: 2021-03-16 03:47 GMT

ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മീഡിയവണിനോട്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. ശബരിമല സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് സുരേന്ദ്രന്‍. ഒരു മാസത്തിലധികം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Full View
Tags:    

Similar News