കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പിസി ചാക്കോ രാജിവച്ചു

കഴിഞ്ഞ ദിവസം ഇദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2021-03-10 08:26 GMT

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ല- ചാക്കോ കുറ്റപ്പെടുത്തി.

പദവികള്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈക്കമാന്‍ഡ് സംരക്ഷണം നല്‍കുകയാണ്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല. കോണ്‍ഗ്രസ് സ്വയം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇതോടുള്ള പ്രതിഷേധമാണ് എന്റെ രാജി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ നീക്കം.

Tags:    

Similar News