'ഏറ്റവും കൂടുതൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച നേതാവെന്ന ബഹുമതി ചെന്നിത്തലക്ക്' പിണറായി വിജയന്‍

പ്രതിപക്ഷ നേതാവിന് നേരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Update: 2021-03-04 13:25 GMT

പ്രതിപക്ഷ നേതാവിന് നേരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉന്നയിച്ച നേതാവെന്ന ബഹുമതി ചെന്നിത്തലക്കാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേരളത്തിന്‍റെ വികസനത്തിന് മാർഗരേഖയുണ്ടാക്കി ആസൂത്രണത്തോടെയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. അതിന് പറ്റാവുന്ന തടസമെല്ലാം പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ബി.ജെ.പി-സി.പി.എം ബന്ധത്തിന്‍റെ തെളിവാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. യു.ഡി.എഫും ബി.ജെ.പിയും ഒരേ വികാരത്തോടെയാണ് സർക്കാരിനെ ആക്രമിച്ചത്. ഏതെല്ലാം കള്ളക്കഥകളാണ് മെനഞ്ഞത്, ഇപ്പോൾ അതൊക്കെ എവിടെ...? മുഖ്യമന്ത്രി ചോദിച്ചു.

Advertising
Advertising

സർക്കാരുമായി ബന്ധമുള്ള ഒരാൾക്കെങ്കിലും സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞോ..? ഏറ്റവും കൂടുതൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച നേതാവെന്ന ബഹുമതി ചെന്നിത്തലക്ക് കൊടുക്കണം. ഇന്ത്യയിലെമ്പാടും ബി.ജെ.പിയിലേക്ക് കടകാലിയാക്കൽ വിൽപ്പന നടത്തുന്ന പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം.

സർക്കാരിനെ ആക്രമിച്ചോളൂ,അത് നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്‍റെ കടക്കൽ കത്തിവെച്ചാകരുത്. അതിന് ഞങ്ങൾ അനുവദിക്കില്ല. കിഫ്ബിക്കായി സമാഹരിച്ച തുക കേരളത്തിൽ തന്നെ ചെലവഴിക്കും. സർക്കാർ നടത്തിയ വികസനത്തിന്‍റെ മുഖമുദ്രകൾ സംസ്ഥാനത്തുടനീളം കാണാം. ഇവ സ്വയം സംസാരിക്കുന്ന തെളിവുകളാണ്. വാചകങ്ങളിലൂടെ പറഞ്ഞറിയിക്കേണ്ടതില്ല, ജനങ്ങൾ കാണുന്നുണ്ട്. വികസനം നടക്കുന്നുവെന്ന് അംഗീകരിക്കാൻ മടിയുള്ള കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണുള്ളത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Tags:    

Similar News