ബറോസിന്‍റെ അണിയറയില്‍ പൃഥ്വിരാജും? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രങ്ങള്‍

നവോദയ സ്റ്റുഡിയോയിൽ കഴിഞ്ഞ ഒരു വർഷമായി ബറോസിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്

Update: 2021-03-11 13:50 GMT

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചി നവോദയ സ്റ്റുഡിയോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രങ്ങളില്‍ നടനും സംവിധായകനുമായ പൃഥ്വിരാജും ഉള്ളതാണ് മറ്റൊരു പ്രത്യേകത. ഇതോടെ, ബറോസിന്‍റെ അണിയറയില്‍ പൃഥ്വിയും ഉണ്ടോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ബറോസിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലെ ബറോസ് ടീമിനൊപ്പമുള്ള പൃഥ്വിരാജിന്‍റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . നിർമാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവരും ചിത്രങ്ങളിലുണ്ട്. ആശിർവാദ് സിനിമാസാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

Advertising
Advertising

നവോദയ സ്റ്റുഡിയോയിൽ കഴിഞ്ഞ ഒരു വർഷമായി ബറോസിനായുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. സിനിമയുടെ സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, മ്യൂസിക് പ്രൊഡക്ഷൻ, ത്രീ ഡി ജോലികളാണ് ഇവിടെ നടക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

Tags:    

Similar News