എക്സ്പാറ്റ്സ് സ്പോര്‍ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു
ആര്‍. ചന്ദ്രമോഹന്‍ മുഖ്യ രക്ഷാധികാരിയും എക്സ്പാറ്റ്സ് സ്പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ചെയര്‍മാനുമായി
ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ആര്‍. ചന്ദ്രമോഹന്‍ മുഖ്യ രക്ഷാധികാരിയും എക്സ്പാറ്റ്സ് സ്പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ചെയര്‍മാനുമായി. സുഹൈല്‍ ശാന്തപുരം, ഡോ. താജ് ആലുവ, സാദിഖ് ചെന്നാടന്‍, റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.
അഹമ്മദ് ഷാഫിയെ ജനറല്‍ കണ്‍വീനറായും വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി താസീന്‍ അമീന്‍ (വിഭവം), നിഹാസ് എറിയാട് (ടെക്നിക്കല്‍) റഹീം വേങ്ങേരി (പബ്ലിക് റിലേഷന്‍), ഷുഐബ് അബ്ദുറഹ്മാന്‍ (അഡ്മിന്‍), ഷറഫുദ്ദീന്‍ വടക്കാങ്ങര (ഫസിലിറ്റി), റഷീദലി (ഗസ്റ്റ് മാനേജ്മെന്റ്), മജീദലി (ടീം പരേഡ്), അഹമ്മദ് അന്‍വര്‍ (ട്രോഫി, മെഡല്‍), സഞ്ജയ് ചെറിയാന്‍ (ഭക്ഷണം), അനീസ് മാള (സെറിമണീസ്), ലത കൃഷ്ണ (വനിതാ മത്സരം) സിദ്ദീഖ് വേങ്ങര (വളണ്ടിയര്‍) റബീഅ് സമാന്‍ (മീഡിയ) ജസീം ലക്കി (പബ്ലിസിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. മുനീഷ് എസി, സജ്ന സാക്കി, ഫായിസ് ടി, ഹബീബ് വളാഞ്ചേരി, ഷാഫി മൂഴിക്കല്‍, ഷുഐബ് മുഹമ്മദ്, ഷറഫുദ്ദീന്‍ എം.എസ്, ബാസിത് കല്ലായില്‍, സഹീര്‍ കോട്ടയം, മുഹ്സിന്‍ പാലക്കാട്, സക്കീന അബ്ദുല്ല, ഷറീന്‍ വേങ്ങേരി, സന നസീം, നജ്‌ല നജീബ്, മഖ്ബൂല്‍ അഹമ്മദ്, താഹിര്‍, നിസ്താര്‍ കളമശ്ശേരി, ഫഹദ് ഇ.കെ തുടങ്ങിയവരെ വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. എക്സ്പാറ്റ്സ് സ്പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, അഹമ്മദ് ഷാഫി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയര്‍ സോണിലെ വാം അപ്പ് ഫീല്‍ഡിലാണ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് മത്സരങ്ങള്‍ അരങ്ങേറുക. ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന മാര്‍ച്ച് പാസ്റ്റും മീറ്റിനോടനുബന്ധിച്ച് നടക്കും. അന്താരാഷ്ട്രാ മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുള്‍പ്പടെ വിവിധ ടീമുകള്‍ക്കായി അണിനിരക്കും. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പ്രമുഖര്‍ പങ്കെടുക്കും.