ടി വി രാജേഷ് എംഎൽഎയും പി എ മുഹമ്മദ് റിയാസും റിമാൻഡിൽ
എയര്‍ഇന്ത്യ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കേസിലാണ് നടപടി
Update: 2021-03-02 11:17 GMT
ടി വി രാജേഷ് എം എൽഎയും പിഎ മുഹമ്മദ് റിയാസും റിമാൻഡിൽ.യാത്രാ നിരക്ക് കൂട്ടിയതിനെതിരെ കോഴിക്കോട് എയർ ഇന്ത്യ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച കേസിലാണ് ഇരുവരെയും ജെസിഎം കോടതി റിമാൻഡ് ചെയ്തത്. എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ജാമ്യം എടുക്കാൻ കോടതിയിൽ എത്തിയതായിരുന്നു ടി.വി. രാജേഷ് എം.എൽ.എയും പി.എ മുഹമ്മദ് റിയാസും. റിമാൻഡിലായ ഇരുവരെയും ഉടൻ ജയിലിലേക്ക് മാറ്റും