'ധര്മജന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നു'; രമേഷ് പിഷാരടി
ധര്മജന് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി
ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സാധ്യതയുള്ള നടന് ധര്മജന് വിജയാശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി. ധര്മജന് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി പറഞ്ഞു. എന്‍.സി.പി പോഷകസംഘടനയായ കലാ സംസ്കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്.
അതെ സമയം ധർമജനെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരില്‍ കെ.പി.സി.സിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും അയച്ച കത്ത് വ്യാജമാണെന്ന് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
ധർമജൻ നല്ലൊരു കലാകാരനാണ്, അയാൾ സ്ഥാനാർഥിയായി വന്നാല്‍ എതിർക്കേണ്ട ആവശ്യമില്ല. കെ.പി.സി.സി ജയസാധ്യതയുള്ള സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. അത് ആരായാലും അവരുടെ വിജയത്തിനുവേണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പൂർണ പിന്തുണ നൽകുമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയിലും ധർമജൻ ബാലുശ്ശേരിയിൽ മല്‍സരിക്കുന്നതിനെതിരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മണ്ഡലം പ്രസിഡന്റ് വി.സി. വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കേണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തന്റെ ഒപ്പിട്ട പരാതി വ്യാജമാണെന്നും മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് കൺവീനറുമായ നിസാർ ചേലേരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.