ഉര്‍വ്വശിക്ക് പ്രാധാന്യമുള്ള രംഗം മാറ്റിയെഴുതാന്‍ സുരേഷ് ഗോപി പറഞ്ഞു, അങ്ങിനെ ആ ചിത്രം മുടങ്ങി; വെളിപ്പെടുത്തലുമായി കലൂര്‍ ഡെന്നീസ്

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും

Update: 2021-03-11 10:54 GMT

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ കലാകാരനാണ് കലൂര്‍ ഡെന്നീസ്. തിരക്കഥ, കഥ, സംഭാഷണം എന്നിവയുൾപ്പെടെ നൂറിലധികം മലയാള സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കലൂര്‍ ഡെന്നീസ്. മാധ്യമത്തില്‍ എഴുതുന്ന തന്‍റെ ആത്മകഥ പരമ്പരയിലാണ് ഡെന്നീസിന്‍റെ വെളിപ്പെടുത്തല്‍.

കര്‍പ്പൂരദീപം എന്ന സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ സുരേഷ് ഗോപി പറഞ്ഞുവെന്നുമാണ് കലൂർ ഡെന്നിസ് പറയുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറഞ്ഞിരുന്നു.

Advertising
Advertising

അതിലെ ഒരു സീനിൽ ഉർവശിക്ക് കൂടുതൽ പ്രാധാന്യമുള്ള രംഗത്തിലാണ് ഈ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത്. തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണത്... കലൂര്‍ ഡെന്നീസ് പറയുന്നു.

മറ്റൊരു ചിത്രത്തിലും ഇത് പോലൊരു സംഭവം ഉണ്ടായിരുന്നു. വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയിരുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ല. പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News