''അടികിട്ടിയാലും കുഴപ്പൂല്ല.. സ്കൂളിൽ പഠിച്ചാമതി''; അഭയ്ക്ക് ഇനിയും ചിലത് പറയാനുണ്ട്

"അമ്മ എഴുത് എഴുത് ന്ന് പറഞ്ഞപ്പോ ദേഷ്യം വന്നിട്ട് എടുത്തതാ"

Update: 2021-07-06 11:25 GMT
Advertising

ഓണ്‍ലൈന്‍ ക്ലാസും നോട്ടെഴുത്തും കാരണം പഠനം തന്നെ വെറുത്തുപോയെന്ന് പറഞ്ഞെത്തിയ കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ പരിഭവം തീർക്കാൻ വിദ്യാഭ്യാസ മന്ത്രിതന്നെ രം​ഗത്തെത്തിയിരുന്നു. വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അഭയ് കൃഷ്ണയാണ് പഠനം തന്നെ വെറുത്തുപോയെന്ന് തുറന്നുപറഞ്ഞത്.

അഭയ് ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ ഇതാ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലെ കാരണം പങ്കുവെക്കുകയാണ് അഭയ് കൃഷ്ണ. അടികിട്ടിയാലും കുഴപ്പമില്ല ഒൺലൈൻ ക്ലാസ് വേണ്ട സ്കൂളിൽ പോയാൽ മതിയെന്നാണ് അഭയ് പറയുന്നത്.

അഭയ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ- ''അമ്മ എഴുത് എഴുത് ന്ന് പറഞ്ഞപ്പോ ദേഷ്യം വന്നിട്ട് എടുത്തതാ.. വേറെ ഒന്നും കൊണ്ടല്ല. ഞാൻ ക്ലാസ് കാണുന്നതും എഴുതുന്നതും എല്ലാം മൊബൈലിൽ നോക്കിയ, അതുകൊണ്ട് കണ്ണ് വേദനിക്കും. എനിക്ക് സ്കൂളിൽ പഠിച്ചാൽ മതി... ഓൺലൈൻ ക്ലാസ് ഇഷ്ട്ടല്ല, എനിക്ക് ടീച്ചർമാരുടെയും കൂട്ടുകാരുടെയും കൂടെ പഠിച്ചാമതിന്ന ആ​ഗ്രഹം. സ്കൂളിൽ ​ഗ്രൗണ്ടൊക്കെയുണ്ട് കളിക്കാൻ. അടികിട്ടിയാലും കുഴപ്പൂല്ല, സ്കൂളിൽ പോണം.''

Full View

അഭയ് കൃഷ്ണയുടെ ആദ്യ വീഡിയോയിലെ വാക്കുകൾ ഇങ്ങനെയായിരുന്നു- 'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചർമാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചർമാരേ... ഞാനങ്ങനെ പറയല്ല... ടീച്ചര്‍മാരേ ഞാൻ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.

ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്‍റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്‍റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ... ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ... മാപ്പ് മാപ്പേ മാപ്പ്...

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News