കാനഡ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി അക്ഷയ്കുമാർ; ഒഡിഷ ബജറ്റ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

അറിയാം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ഇന്നത്തെ ചര്‍ച്ചകള്‍

Update: 2023-02-24 14:10 GMT
Editor : afsal137 | By : Web Desk
Advertising

ഒഡീഷ ബജറ്റ് 2023

ധനമന്ത്രി നിരഞ്ജൻ പൂജാരി അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റിൽ ഒഡീഷ സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. #Budget4NewOdisha എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. വിദ്യാർഥികളുടെ ക്ഷേമം ലക്ഷ്യംവെച്ച് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഏകദേശം 10,000 യോഗ്യരായ ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 10,000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. യോഗ്യരായ 5000 പിജി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 രൂപയും സ്‌കോളർഷിപ്പ് ലഭിക്കും. യോഗ്യതയുള്ള 10,000 ടെക്നിക്കൽ, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപ സ്‌കോളർഷിപ്പ് അനുവദിക്കാനും ബജറ്റിൽ ധാരണയായി

അക്ഷയ് കുമാർ

കാനഡ പൗരത്വത്തിന്റെ പേരിൽ ഉണ്ടായ വിമർശനങ്ങൾക്കൊടുവിൽ, പൗരത്വം റദ്ദാക്കാനൊരുങ്ങുകയാണ് നടൻ അക്ഷയ് കുമാർ. തൊട്ടുപിന്നാലെയുണ്ടായ വാർത്തകളും പ്രതികരണങ്ങളും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. കാര്യമറിയാതെ പൗരത്വത്തിന്റെ പേരിൽ ആളുകൾ വിമർശിക്കുന്നതിൽ ദു:ഖമുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. തൊണ്ണൂറുകളിൽ 'നമസ്‌തേ ലണ്ടൻ', 'ടൊയ്്‌ലറ്റ്്:എക് പ്രേം കഥ', തുടങ്ങി പതിനഞ്ചോളം ചിത്രങ്ങൾ പരാജയപ്പെട്ടതോടെ പുറത്ത് ജോലിക്ക് പോകാനായിരുന്നു പൗരത്വമെടുത്തതെന്നാണ് അക്ഷയ്കുമാറിന്റെ വാദം. തനിക്ക് ഇന്ത്യയാണ് പ്രിയപ്പെട്ടതെന്നും, പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയിട്ടുണ്ടന്നും നടൻ വ്യക്തമാക്കി.

ഷില്ലോങ്

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഷില്ലോങ്ങിൽ റോഡ്ഷോ നടത്തി. സെൻട്രൽ ലൈബ്രറിയിൽ നിന്ന് ആരംഭിച്ച് പോലീസ് ബസാറിൽ റോഡ് ഷോ സമാപിച്ചു. പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. ഷില്ലോങ്ങിൽ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ നടത്തിയ വിമർശനങ്ങളടക്കം ട്വിറ്ററിൽ ട്രെൻഡിംങ്ങാണ്. റോഡ്ഷോയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഷില്ലോങ്ങിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മേഘാലയ പോലീസും കേന്ദ്ര സായുധ പോലീസ് സേനയും ഉൾപ്പെടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഉമേഷ് പാൽ

ബിഎസ്പി എംഎൽഎ രാജുപാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഉമേഷ് പാലിന്റെ വീട്ടിൽ കയറി വെടിവെച്ചതായാണ് വിവരം. സ്വരൂപാണി നെഹ്റു ആശുപത്രിയിൽ ചികിൽസയ്ക്കിടെയാണ് പാൽ മരണത്തിന് കീഴടങ്ങിയത്. ഇതോടനുബന്ധിച്ചുള്ള വാർത്തകളും പ്രതികരണങ്ങളും ട്വിറ്ററിൽ ട്രെൻഡിങ്ങിലാണ്.

റായ്പൂർ

ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ രാവിലെ ആരംഭിച്ച ത്രിദിന 85-ാം പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമെത്തി. കലാകാരന്മാർ പരമ്പരാഗത നൃത്തം അവതരിപ്പിച്ച് ഗംഭീര സ്വീകരണമാണ് നൽകയിത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖീവീന്ദർ സിംഗ് സുഖു, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് ഛത്തീസ്ഗഡ് ഇൻചാർജ് കുമാരി സെൽജ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർകം, മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ തുടങ്ങിയവർ രാഹുലിനെയും സോണിയാ ഗാന്ധിയെയും വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി. ഫെബ്രുവരി 24 മുതൽ 26 വരെയാണ് പ്ലീനറി സമ്മേളനം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News