'ചേച്ചി പോണ്ട, ഞാന്‍ വിടില്ല'; കല്ല്യാണപ്പെണ്ണിനെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞനിയന്‍

ചില ബന്ധുക്കളൊക്കെ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ അവന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുക തന്നെയാണ്.

Update: 2022-05-17 11:12 GMT

വിവാഹം കഴിഞ്ഞ് കല്ല്യാണപ്പെണ്ണ് വരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ മിക്ക കല്ല്യാണ വീടുകളിലേയും സ്ഥിരം കാഴ്ച്ചയാണ്. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവളെ കെട്ടിപ്പിടിച്ച് കരയുന്നതും വികാരഭരിതരായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാക്കുന്നതുമെല്ലാം നാം ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോള്‍ മിക്ക വിവാഹ വീഡിയോകളിലേയും ഹൈലേറ്റ്‌സ് ആയി കൊടുക്കുന്നതുപോലും ഇത്തരം ദ്യശ്യങ്ങളാണ്.

സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും പിരിയുന്നതിലുള്ള സങ്കടവും പുതിയ വീടും വീട്ടുകാരുമായി പെട്ടെന്ന് പൊരുത്തപ്പെടാനാകുമോയെന്ന ആശങ്കയും പലപ്പോഴും വധുവിനേയും കരയിക്കാറുണ്ട്. അത്തരത്തില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്ന ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു കുഞ്ഞനിയന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertising
Advertising

അരുണ്‍ എയിം ഫോട്ടേഗ്രഫി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇല്ല ചേച്ചി പോണ്ട, ചേച്ചിയെ ഞാന്‍ വിടില്ല എന്ന് പറഞ്ഞ് വധുവിനെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍. ചില ബന്ധുക്കളൊക്കെ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ അവന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുക തന്നെയാണ്. നിരവധി പേര്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും ഈ ചേച്ചിയും അനിയനും ആരാണെന്നോ, ഇവരുടെ സ്വദേശമെവിടെയാണെന്നോ ആര്‍ക്കും ഇപ്പോഴും വ്യക്തതയില്ല.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News