നാണംകെട്ട് രാജസ്ഥാന്‍, പടിക്കലിന്‍റെ വിക്കറ്റില്‍ വിവാദം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

തുര്‍ക്കി തെരഞ്ഞെടുപ്പും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

Update: 2023-05-14 14:35 GMT
Advertising

ഐ.പി.എല്ലില്‍  രാജസ്ഥാന്‍ റോയല്‍സിന് നാണംകെട്ട തോല്‍വി #RCBvsRR

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാണംകെട്ട തോല്‍വി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ വെറും 59 റണ്‍സിന് കൂടാരം കയറി. ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് പിഴുത വെയിന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രേസ്‍വെല്ലും കരണ്‍ ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നടുവൊടിച്ചത്. രാജസ്ഥാനായി 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയര്‍ മാത്രമാണ് പൊരുതി നോക്കിയത്.

ദേവ്ദത്ത്  പടിക്കലിന്‍റെ വിക്കറ്റില്‍ വിവാദം #devdutt padikkal

രാജസ്ഥാന്‍ ബാംഗ്ലൂര്‍‍ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്‍റെ പുറത്താകലുമായി ബന്ധപ്പെട്ടൊരു വിവാദം പുകയുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ബ്രേസ്‌വെല്ലിന്റെ പന്തിൽ മുഹമ്മദ് സിറാജെടുത്ത ക്യാച്ചാണ് വിവാദമായത്

ക്യാച്ചെടുക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിൽ തട്ടുന്നത് റിപ്ലേയിൽ വ്യക്തമായിരിന്നിട്ടും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിധിക്കുകയായിരുന്നു. വിക്കറ്റ് വീണയുടന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. എല്ലാ വിക്കറ്റും വിക്കറ്റല്ല എന്നാണ് രാജസ്ഥാന്‍ കുറിച്ചത്.

അനൂജ് റാവത്ത് വെടിക്കെട്ട് #Anuj Rawat

രാജസ്ഥാന്‍ ബാംഗ്ലൂര്‍ മത്സരത്തില്‍  അവസാന ഓവറുകളില്‍  അനൂജ് റാവത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ബാംഗ്ലൂരിനെ ഭേധപ്പെട്ട സ്‌കോറിലെത്തിച്ചത്. വെറും 11 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടിച്ച റാവത്ത് 29 റണ്‍സുമായി പുറത്താകാതെ നിന്നു. ആസിഫ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും പറത്തിയ റാവത്ത് മനോഹരമായാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാൻഡ് തീരുമാനമെടുക്കും #High Command

കർണാടകയിൽ മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി നിരീക്ഷകർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നും നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിരീക്ഷകർ ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്നും ഖാർഗെ പറഞ്ഞു.

തുര്‍ക്കിയില്‍  ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് #Erdogan

 തുര്‍ക്കിയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ മാറുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ലോകം ഉറ്റുനോക്കുന്നത്. കെമാൽ കിലിസ്ദാറോഗ്ലുവാണ് ഉർദുഗാന്‍റെ മുഖ്യ എതിരാളി. ലോകരാഷ്ട്രീയത്തിൽ നിർണായക സ്വാധീനം നേടിയെടുത്ത  ഉർദുഗാൻ ഒരിക്കൽ കൂടി തുർക്കിയിൽ ജനവിധി തേടുമ്പോള്‍ ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് ഉർദുഗാനെ നേരിടുന്നത്.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News