ട്രാക്കിലെ അവിശ്വസനീയ ജയം വൈറലാകുന്നു

Update: 2017-05-23 07:54 GMT
Editor : admin
ട്രാക്കിലെ അവിശ്വസനീയ ജയം വൈറലാകുന്നു

130 മീറ്റര്‍ ബാക്കിനില്‍ക്കെ രണ്ടും കല്‍പ്പിച്ച് ഒരു കുതിപ്പിന് ഹീലിയെ പ്രേരിപ്പിച്ചത് ഈ ചിന്തയാണ്. പിന്നെ നടന്നത് ട്രാക്കില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ദൃശ്യ.......

അയര്‍ലന്‍റില്‍ സര്‍വ്വകലാശാല കായികമേളയില്‍ റിലേ മത്സരത്തില്‍ അവസാന ലാപ്പിലെ അവിസ്മരണീയ കുതിപ്പിലൂടെ അഞ്ചാം സ്ഥാനത്തു നിന്നും ഒന്നാമതായി കുതിച്ചെത്തിയ കായികതാരത്തിന്‍ററെ അവിശ്വസനീയ പ്രകടനം വൈറലാകുന്നു. 4*400 മീറ്റര്‍ റിലേയിലാണ് കോര്‍ക് സര്‍വ്വകലാശാല കോളെജിനായി കളത്തിലിറങ്ങിയ ഫില്‍ ഹീലിയാണ് ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെ താരമായി മാറിയത്.

Advertising
Advertising

മത്സരത്തിലെ മൂന്നാം ലാപ് തീരുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഹീലിയുടെ ടീം. അതിനാല്‍ തന്നെ ബാറ്റണ്‍ ഏറ്റുവാങ്ങിയപ്പോള്‍ മുന്‍ നിരയിലുള്ളവരെ ഓടിച്ചിട്ട് പിടിക്കാമെന്ന പ്രതീക്ഷ പോലുമില്ലാതെയാണ് ഹീലി നീങ്ങിയത്. എന്നാല്‍ മത്സരം പുരോഗമിക്കുന്തോറും താന്‍ നല്ല രീതിയില്‍ മുന്നേറുന്നതായി ഹീലിക്ക് മനസിലായി. ആഞ്ഞുപിടിച്ചാല്‍ മൂന്നാം സ്ഥാനമെങ്കിലും സ്വന്തമാക്കാമെന്ന പ്രതീക്ഷ വന്നത്.

Full View

130 മീറ്റര്‍ ബാക്കിനില്‍ക്കെ രണ്ടും കല്‍പ്പിച്ച് ഒരു കുതിപ്പിന് ഹീലിയെ പ്രേരിപ്പിച്ചത് ഈ ചിന്തയാണ്. പിന്നെ നടന്നത് ട്രാക്കില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ദൃശ്യങ്ങളാണ്. എതിരാളികളെ ഓരോരുത്തരെ പിന്നിലാക്കി സെക്കന്‍ഡിന്‍റെ ഒരംശം വ്യത്യാസത്തില്‍ ഹീലി മത്സരത്തിലെ ജേതാവായി. 'ഓ എന്തൊരു കുതിപ്പ്....ഹീലി ഇത് വിശ്വസിക്കാനാകുന്നില്ല' - കമന്‍റേറ്റര്‍മാര്‍ ആവേശം മറച്ചുവയ്ക്കാതെ അക്ഷരാര്‍ഥത്തില്‍ വിളിച്ചു കൂവി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News