വിന്റർ ട്രാൻസ്ഫർ വിൻഡോ; ലോകത്തിലെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രണ്ടാമത്തെ ക്ലബ്ബായി അൽ ഹിലാൽ
ആകെ ചെലവ് 9.17 കോടി യൂറോ
റിയാദ്: ഈ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ലോകത്തിലെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രണ്ടാമത്തെ ക്ലബ്ബായി അൽ ഹിലാൽ. പ്ലെയർ ട്രാൻസ്ഫർ ആൻഡ് മാർക്കറ്റ് വാല്യൂസ് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റായ 'ട്രാൻസ്ഫർമാർക്ക്'ൽ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അൽ-ഇത്തിഹാദിൽ നിന്നുള്ള ഫ്രഞ്ച് ഇതിഹാസം കരീം ബെൻസേമയും നിയോമിൽ നിന്നുള്ള സൈമൺ ബൗബ്രെയുമായി കരാർ ഒപ്പുവച്ചതോടെയാണ് കൂടുതൽ പണം ചെലവഴിക്കുന്ന രണ്ടാമത്തെ ക്ലബ്ബായി അൽ ഹിലാൽ മാറിയത്.
ഫെബ്രുവരി 2 ഓടെ 9.5 കോടി യൂറോ ചെലവിട്ട് മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. അൽ ഹിലാൽ 9.17 കോടി യൂറോ, ക്രിസ്റ്റൽ പാലസ് 8.97 കോടി യൂറോ, ടോട്ടൻഹാം ഹോട്സ്പർ 5.5 കോടി യൂറോ, വെസ്റ്റ് ഹാം യുണൈറ്റഡ് 5.43 കോടി യൂറോ എന്നിങ്ങനെയാണ് കൂടുതൽ പണം ചെലവഴിക്കുന്നതിൽ മുൻനിരയിലുള്ള ക്ലബുകളുടെ ചെലവ്. ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന പത്ത് ക്ലബ്ബുകൾ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ 2.5 ബില്യൺ റിയാലാണ് ചെലവഴിച്ചത്.