Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തി ബെൽജിയം, നെതർലാൻഡ്‌സ്, ഗ്രീസ് നേതാക്കൾ. സൗദിക്ക് നേരെയുള്ള ആക്രമണങ്ങളിൽ ബെൽജിയം ഐക്യദാർഢ്യം അറിയിക്കുന്നതായി ഫിലിപ്പ് രാജാവ് അറിയിച്ചു. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബെൽജിയം പിന്തുണ പ്രഖ്യാപിച്ചു.
നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റൻ, ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ്, സൗദിക്കെതിരെയുള്ള ആക്രമണങ്ങളിൽ രാജ്യത്തിന്റെ ആശങ്ക അറിയിച്ചു. സൗദി സ്വീകരിക്കുന്ന പ്രതിരോധ നടപടികൾക്ക് ഗ്രീസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.