ഉണർന്ന് സാമ്പത്തിക മേഖല; സൗദിയിൽ പ്രവർത്തന വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3.2 % വർധനവ്
വാഹന റിപ്പയറിങ് ഉൾപ്പെടെയുള്ള മേഖലയിൽ 8.7% വളർച്ചയും നിർമാണമേഖലയുടെ വരുമാനത്തിൽ 4.2% വളർച്ചയും രേഖപ്പെടുത്തി
Update: 2026-03-25 10:08 GMT
റിയാദ്: 2026 ജനുവരിയിലെ ബിസിനസ് സൂചികകൾ പ്രകാരം സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് പ്രവർത്തന വരുമാനത്തിൽ 3.2% വർധനവാണുണ്ടായത്. വ്യത്യസ്ത മേഖലകളിലുണ്ടായ മുന്നേറ്റമാണ് വരുമാന വർധനവിന് കാരണമായത്. വാഹന റിപ്പയറിങ് ഉൾപ്പെടെയുള്ള മേഖലയിൽ 8.7% വളർച്ചയും നിർമാണമേഖലയുടെ വരുമാനത്തിൽ 4.2% വളർച്ചയും രേഖപ്പെടുത്തി.
ഫിനാൻസ്, ഇൻഷുറൻസ് & കമ്മ്യൂണിക്കേഷൻ മേഖലകളിൽ 13% വും മാനുഫാക്ചറിങ് 0.9% വും തൊഴിലാളികളുടെ ആനുകൂല്യങ്ങളിലും വേതനത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 9.4% വും വളർച്ചയുണ്ടായിട്ടുണ്ട്. ഇത് തൊഴിൽ വിപണിയിലെ ഗുണപരമായ മാറ്റങ്ങളെയും വേതന വർധവിനെയും സൂചിപ്പിക്കുന്നു.