പൊതു​ഗതാ​ഗത സൗകര്യം വിപുലീകരിക്കും; ജിദ്ദയിൽ പുതിയ രണ്ട് ബസ് സർവീസുകളുമായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി

4.00 PM മുതൽ 11.00 PM വരെയാണ് സർവീസ് ടൈം

Update: 2026-03-24 14:43 GMT

റിയാദ്: ജിദ്ദയിലെ പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ ബസ് സർവീസുകളുമായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. ഈദുൽ ഫിത്തറിന്റെ രണ്ടാം ദിവസം മുതലാണ് സർവീസുകൾ പ്രവർത്തനമാരംഭിച്ചത്. ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.

റൂട്ട് 15 പ്രിൻസ് സുൽത്താൻ റോഡ് വഴിയും, റൂട്ട് 16 ജിദ്ദ കോർണിഷിനെയും പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡിനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ സർവീസ്. ദിവസവും വൈകുന്നേരം 4:00 മണി മുതൽ രാത്രി 11:00 മണി വരെയാണ് സർവീസുകൾ. വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരക്ക് കണക്കിലെടുത്ത് സർവീസ് സമയം പുലർച്ചെ 2:00 മണി വരെയുണ്ടാകും. യാത്രക്കാർക്ക് സർവീസിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ജിദ്ദ ബസസ് ആപ് ഉപയോ​ഗിക്കാമെന്ന് കമ്പനി അറിയിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News