ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് സ്വര്‍ണവും വെങ്കലവും

Update: 2017-07-15 17:48 GMT
ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് സ്വര്‍ണവും വെങ്കലവും

16 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റ‍ര്‍ ഹഡില്‍സിലാണ് കേരളത്തിന്റെ ഇന്നത്തെ സ്വര്‍ണനേട്ടം

കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇന്ന് സ്വര്‍ണവും ഒരു വെങ്കലവും. ഇതോടെ കേരളത്തിന്റെ മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, 5 വെങ്കലം എന്ന നിലയിലാണ്. 16 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റ‍ര്‍ ഹഡില്‍സിലാണ് കേരളത്തിന്റെ ഇന്നത്തെ സ്വര്‍ണനേട്ടം. അപര്‍ണ റോയ് ആണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 4.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അപര്‍ണയുടെ സ്വര്‍ണ നേട്ടം. 16 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ കെഎസ് അഭിജിത്ത് വെങ്കലം നേടി. 18 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ പുതിയ ദേശീയ റെക്കോര്‍ഡ് പിറന്നതാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്നത്തെ പ്രധാന നേട്ടം.

Tags:    

Similar News