വിംബിള്‍ഡണ്‍ വനിതാ കിരീടം മുഗുരുസക്ക്

Update: 2017-07-16 02:11 GMT
Editor : Subin
വിംബിള്‍ഡണ്‍ വനിതാ കിരീടം മുഗുരുസക്ക്

77 മിനിറ്റ് നീണ്ടു നിന്ന നേരിട്ട സെറ്റുകള്‍ക്കാണ് ഗാര്‍ബൈന്‍ മുഗുരസ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-0...

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസക്ക്. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ അമേരിക്കയുടെ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരസ പരാജയപ്പെടുത്തിയത്.

77 മിനിറ്റ് നീണ്ടു നിന്ന നേരിട്ട സെറ്റുകള്‍ക്കാണ് ഗാര്‍ബൈന്‍ മുഗുരസ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-0. 23 കാരിയായ മുഗുരസയുടെ പ്രകടനത്തിന് മുന്നില്‍ വീനസിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വിംബിള്‍ഡണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ്താരം കൂടിയായി ഇതോടെ മുഗുരസ.

Advertising
Advertising

Full View

മുഗുരസയുടെ പരിശീലകയും മുന്‍ താരവുമായ കൊഞ്ചിത മാര്‍ട്ടിനെസ് ആണ് നേരത്തെ വിംബിള്‍ഡണ്‍ നേടിയ സ്പാനിഷ് താരം. സ്ലൊവാക്യന്‍ താരം മഗ്ദലനെ റൈബാരിക്കോവയെ നിഷ്പ്രഭമാക്കിയാണ് മുഗുരസ ഫൈനലില്‍ കടന്നത്. പതിനാലാം റാങ്കുകാരിയായ മുഗുരസയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ മുഗുരസ കിരീടം നേടിയിരുന്നു.

വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനുള്ള വീനസ് വില്യംസിന്റെ സ്വപ്നമാണ് മികച്ച പ്രകടനത്തിലൂടെ മുഗുരസ തകര്‍ത്തത്. നേരത്തെ അഞ്ച് തവണ വിംബിള്‍ഡണ്‍ വിജയിയായ വീനസ് വില്യംസ് 2009ന് ശേഷം ആദ്യമായാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്നത്.

Writer - Subin

contributor

Editor - Subin

contributor

Similar News