ഫ്രഞ്ച് ഓപ്പണ്‍: നദാലിന് കിരീടം

Update: 2018-04-23 21:20 GMT
Editor : Alwyn K Jose
ഫ്രഞ്ച് ഓപ്പണ്‍: നദാലിന് കിരീടം

കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു.

കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ വീണ്ടും വസന്തം വിരിയിച്ചു. എതിരാളിയെ നിഷ്‍പ്രഭനാക്കി കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‍കോര്‍: 6-2, 6-3, 6-1.

2015 ല്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച് കിരീടം നേടിയ വാവ്റിങ്കയുടെ രണ്ടാംതവണ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയാണ് നദാല്‍ തകര്‍ത്തെറിഞ്ഞത്. നദാലിന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. സെമിയില്‍ ആസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെ അനായാസം തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലില്‍ കടന്നത്. കലാശപ്പോരില്‍ ഒരിടത്തു പോലും വാവ്‍റിങ്കക്ക് അവസരം നല്‍കാതെയായിരുന്നു നദാലിന്റെ കിരീടവേട്ട.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News