ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം ഒന്നാം സ്ഥാനത്ത്

Update: 2018-05-01 19:51 GMT
Editor : Trainee
ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം ഒന്നാം സ്ഥാനത്ത്
Advertising

പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മേരി മാനുവല്‍ മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും അടക്കം എട്ട് മെഡലുകളുമായി കേരളം മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മേരി മാനുവല്‍ മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

പുനെയിലെ ബാലെവാഡെ സ്റ്റേഡിയത്തില്‍ രണ്ടാംദിനം കേരളത്തിന്റേതായിരുന്നു. ആദ്യ രണ്ട് സ്വര്‍ണവും വെള്ളിയും പിറന്നത് ജംപിങ് പിറ്റില്‍ നിന്ന്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോളിന്‍ ജോസ് സ്വര്‍ണവും പി വി വിനി വെള്ളിയും നേടി.

ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെ എസ് അനന്ദു സ്വര്‍ണം നേടിയപ്പോലള്‍ സംസ്ഥാനമീറ്റ് ജേതാവായിരുന്ന ടി ആരോമല്‍ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.

മീറ്റില്‍ റെക്കോര്‍ഡ് പ്രകടനമായിരുന്നു 400മീ സ്വര്‍ണം നേടിയ അബിത മേരി മാനുവലിന്റേത് ... 2015ല്‍ മന്ദീപ് പൂര്‍ കുറിച്ച 55.18 സെക്കണ്ട് എന്ന സമയം മറികടന്ന അബിത 55.12 സെക്കന്‍ഡില്‍ 400മീ ഓടി തീര്‍ത്തു. 100 മീറ്ററിലെ മുഹമ്മദ് അജ്മലിന്റെ വെള്ളി, ഓംകാര്‍ നാഥിന്റെ വെങ്കലം പെണ്‍കുട്ടികളുടെ ഹൈജംപില്‍ റുബീന നേടിയ വെള്ളി എന്നിവയാണ് കേരളത്തിന്റെ മറ്റ് മെഡലുകള്‍...

Full View

Writer - Trainee

contributor

Editor - Trainee

contributor

Similar News